Friday 1 July 2011

ആശ്രയമില്ലാതായ സ്വാശ്രയനയം! ചില ചോദ്യങ്ങള്‍


     പത്തു വര്ഷം  മുന്‍പ്  50-50 എന്ന  മോഹനവാഗ്ദാനവുമായി  കേരളത്തില്‍  കാലുറപ്പിച്ച   സ്വാശ്രയക്കാര്‍  തൊട്ടടുത്ത  വര്‍ഷം  തന്നെ  നിറം  മാറുകയും  കൊള്ളയ്ക്ക്  തുടക്കമിടുകയും ചെയ്തു  ... പിന്നീടു  വര്‍ഷങ്ങള്‍  ചിലത്  കഴിഞ്ഞപ്പോള്‍  കേരളം  കണ്ടത്  ഈ  കൊള്ളയ്ക്ക്  ചൂട്ടു  തെളിച്ച  രണ്ടു പ്രധാന വ്യക്തികളുടെ  കുമ്പസാരം ആണ് ,  അന്തപ്പന്റെയും  ജസ്റ്റിസ്‌  കെ ടി തോമസ്‌ കമ്മീഷന്റെയും .

     ഫിഫ്ടി-ഫിഫ്ടിയിലെ  സര്‍ക്കാര്‍  ക്വാട്ടയില്‍  2002ല്‍ ട്യൂഷന്‍ ഫീസ്‌ 4000 രൂപ  ആയിരുന്നെങ്കില്‍   സര്‍ക്കാര്‍  നിയമിച്ച  കെ ടി തോമസ്‌ കമ്മീഷന്‍  2003ല്‍ അത് 38000രൂപ  ആക്കി  ഉയര്‍ത്തി .അതായിരുന്നു  ആദ്യത്തെ  ആപ്പ് . അമ്പത് ശതമാനം  സര്‍ക്കാര്‍ സീറ്റുകളിലെ  ഫീസ്‌  ഉയര്‍ത്തുക വഴി  മെരിറ്റ്  എന്ന  സംഗതിയ്ക്ക്‌ വിലയില്ലാതായി  !! .. പിന്നീട്  ഇവര്‍ കൂടുതല്‍  പിടി മുറുക്കുകയും   അടുത്ത  പടിയായി  സര്‍ക്കാര്‍  സീറ്റുകള്‍  കവര്‍ന്നെടുക്കല്‍  വരെയെത്തി  കാര്യങ്ങള്‍ ... ഒടുവില്‍ പണ്ട്  ഇവരെ  ന്യായീകരിച്ച  കെ ടി തോമസ്‌  കമ്മീഷന് തന്നെ  പറയേണ്ടി  വന്നു  , ഇവര്‍ ചെയ്യുന്ന  കാര്യങ്ങള്‍ നീതികേടും  ക്രൂരവും  ആണെന്ന് !

      സ്വാശ്രയ കോളേജുകള്‍  തുടങ്ങുന്ന  കാലത്ത്  എവിടെ  തിരിഞ്ഞാലും  മാക്രി പേക്രോം പേക്രോം  എന്ന്  കരയുന്ന  പോലെ  ഫിഫ്ടി ഫിഫ്ടി  എന്ന് പറഞ്ഞു  അന്തപ്പനും കൊണ്ഗ്രസ്സുകാരും  നടന്നിരുന്നു .  അന്ന്  പ്രതിപക്ഷം  ഒരു നൂറു തവണ  അന്തപ്പനോട്  പറഞ്ഞു  എന്‍ ഓ സി കൊടുക്കുന്നതിനു  മുന്‍പ്  അവന്മാരെക്കൊണ്ട്  കരാറില്‍  ഒപ്പിടുവിക്കാന്‍ ! , എവിടുന്നു  കേള്‍ക്കാന്‍ !!  അന്തപ്പന്‍  വിചാരിച്ചു  സ്വന്തം  ആള്‍ക്കാരല്ലേ , വെള്ളക്കുപ്പായമിട്ടവരല്ലേ  , തന്നെ  പാലൂട്ടി വളര്‍ത്തി  വലുതാക്കിയവരല്ലേ  , എന്‍റെ മഞ്ഞരമയല്ലേ   എന്നൊക്കെ  .. എന്നിട്ടെന്തായി  പാലം  കടന്നപ്പോള്‍  കൂ..  ഛെ   കൂരായണ ! ...എന്ത്  മെരിറ്റ് ? എന്ത് ഫിഫ്റ്റി ?  ... നെഞ്ചു  തകര്‍ന്നു  പോയ  അന്തപ്പന്‍  കരഞ്ഞു " സ്വാശ്രയക്കാര്‍  എന്നെ   ----ച്ചു ! " ..  ആ  കരച്ചില്‍  അന്തപ്പന്റെ സ്വന്തം പബ്ലിസിറ്റി  സ്ഥാപനമായ  മഞ്ഞരമ  പോലും  കേട്ടില്ല  ...ഫലം  അന്തപ്പന്‍  ഔട്ട്‌  !!   ( കളി ഞങ്ങളോടോ  കുഞ്ഞാടേ !! ) 


     ഒടുവില്‍  എല്‍ ഡി എഫ് വന്നു , സ്വാശ്രയനിയമം  കൊണ്ടു  വന്നു , 'അന്തപ്പനെ മുന്നിലിറക്കി  കളിച്ച അര്‍ജുനന്‍ '  അടക്കം  കയ്യടിച്ചു  നിയമം  പാസാക്കി ... ഇടയന്മാര്‍  വെറുതെ  ഇരിക്കുമോ  ?  അവര്‍  കോടതിയില്‍  പോയി , പണമൊഴുക്കി കൊടി  കെട്ടിയ  വക്കീലന്മാരെ  കൊണ്ടു  വന്നു .... അവിടെ   ചോദിച്ചു  
                             " കരാറുണ്ടോ  ? "  .. 

      സര്‍ക്കാര്‍  പറഞ്ഞു " ഉണ്ട് , വാക്കാല്‍ കരാര്‍ " 

  ..... " വാക്ക് !! എന്തോന്ന് ചാക്ക് !! ... കടദാസ് ഉണ്ടോ ? , ഒരു തുണ്ടെങ്കിലും ? ... " 
             
              " ഓ , ഇല്ല  "  

      " തപ്പി  നോക്ക് ,  ഒരു  കീറിയ  കോണകത്തിന്റെ  തുണ്ടെങ്കിലും ? "

      "  ഓ ..ഇല്ല " 

  ഫലം എല്‍ ഡി എഫ് സര്‍ക്കാര്‍   നിയമയുദ്ധങ്ങളില്‍  എല്ലാം  പരാജയപ്പെട്ടു  , അന്തപ്പന്‍ പണ്ട് പ്രതിപക്ഷം  പറഞ്ഞിരുന്നത്  കേട്ടിരുന്നെങ്കില്‍  ഇത് സംഭവിക്കുമായിരുന്നോ ? ... ഒടുവില്‍ പണ്ട് 50-50 എന്ന്  പറഞ്ഞ  വാക്ക് മാറാന്‍  മനസ്സ് അനുവദിക്കാതിരുന്ന  അന്തസ്സുള്ള  ചില  സ്വാശ്രയക്കാരുമായി സര്‍ക്കാര്‍  കരാറുണ്ടാക്കി ... 

      ഇനി  പിജി സീറ്റിന്‍റെ  കാര്യം ....   എന്‍ ഓ സി  കൊടുക്കുന്നതിനു മുന്‍പ്  എല്‍  ഡി എഫ്  സര്‍ക്കാര്‍   കരാറില്‍  ഒപ്പിടുവിച്ചു  അമ്പത്  ശതമാനം സര്‍ക്കാരിന് !  അന്തപ്പന് പറ്റിയത്  അച്ചുമാമന് പറ്റില്ലല്ലോ  !!    എല്‍ ഡി എഫ്  സര്‍ക്കാര്‍  ഇറങ്ങിപ്പോകുന്ന  തക്കം  നോക്കി  പണി  പറ്റിക്കാം  എന്ന്  കരുതിയതായിരുന്നു  ,  പ്രതിപക്ഷം  വെറും  ഡാഷുകള്‍  അല്ലാതിരുന്നത് കൊണ്ടു  തക്ക സമയത്ത് ഇടപെടുകയും   സര്‍ക്കാരിന്  കോടതിയില്‍  പോകേണ്ടുന്ന അവസ്ഥയുമുണ്ടായി ,  കോടതിയില്‍  പോയപ്പോള്‍  കരാര്‍  ഒപ്പിട്ടത് കൊണ്ടു  മാത്രം  സര്‍ക്കാരിന്  സീറ്റുകള്‍  തിരിച്ചു കിട്ടി !! 

      എല്‍ ഡി എഫിനെ  കുറ്റം  പറയുന്നവരോട്  ഒരു  ചോദ്യം  ?  നിയമപരമായ  എല്ലാ  സാധ്യതകളും  ശ്രമിച്ച്  , സുപ്രീം കോടതിയില്‍ വരെ  ' 'ന്യൂനപക്ഷാവകാശം '  എന്നതിന്  മുന്നില്‍ തോല്‍ക്കുന്ന  ഗതികേടുണ്ടായത് എന്തുകൊണ്ട് ?  കഴിഞ്ഞ  അഞ്ചു  വര്‍ഷം എല്‍ ഡി എഫ് ഒന്നും ചെയ്തില്ല  എന്ന് വിലപിക്കുന്നവര്‍  , കഴിഞ്ഞ  അഞ്ചു  വര്‍ഷം  എല്‍ ഡി എഫ്  എന്തൊക്കെ  ചെയ്യണമായിരുന്നു , എന്തൊക്കെ  ചെയ്യാന്‍ കഴിയുമായിരുന്നു  എന്ന് കൂടി പറയുക ... . പ്ലീസ് ....

   
[ ഇന്ന്  അന്തപ്പനും  അച്ചുമാമയും രണ്ടു സിനിമകള്‍  കാണുകയാണ് 

 അന്തപ്പന്‍ കാണുന്നത്  നാടോടിക്കാറ്റ് ..... " എന്താ  ദാസാ ഈ  ബുദ്ധി  നമുക്ക് മുന്‍പ്  തോന്നാതിരുന്നത് ? "    

അച്ചുമാമ  കാണുന്നത്  കല്യാണരാമന്‍  ..... " എന്‍റെ  രാമന്‍കുട്ടീ   ആ  നായിന്‍റെ മോനോട് ഞാന്‍ നൂറു പ്രാവശ്യം പറഞ്ഞതാ ......"   ]