Wednesday 23 June 2010

ഫ്രാന്‍സ് ...ഒരു ദുരന്തനാടകം !!!

അയെര്‍ലാണ്ടിനെ പിന്നില്‍ നിന്ന് കുത്തി വേള്‍ഡ് കപ്പിന് വന്ന ഫ്രാന്‍സിനെ കുറിച്ച് വലുതായൊന്നും പ്രതീക്ഷിച്ചിരുന്നില്ല , അതുകൊണ്ട് തന്നെ ഉറക്കമൊഴിച്ചു ആദ്യത്തെ കളി കാണാതിരുന്നത് നന്നായെന്നു ഇപ്പോള്‍ തോന്നുന്നു . കഴിഞ്ഞ വേള്‍ഡ് കപ്പില്‍ സിദാന്‍ എന്ന ഒറ്റ കളികാരന്റെ മികവില്‍ ഫൈനലില്‍ എത്തിയ അവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തി കാരണം നാണം കെടുകയും ചെയ്തു . പക്ഷെ ഇത്തവണ ഇത്രക്കും ദയനീയമായ ഒരു പ്രകടനം നമ്മള്‍ പ്രതീക്ഷിച്ചില്ല .
ഈ തോല്‍വിക്ക് കാരണമായത്‌ പാളയത്തിലെ പട തന്നെയായിരുന്നു . ഈ നാടകത്തിലെ നായകന്‍ കോച്ച് ഡോമനെഷ് ആയിരുന്നു . ഓണ്‍റിക്ക് പകരം വന്ന ഗോവിനു പന്ത് കൊടുകാതെ കളിച്ച ഫ്രാന്‍സ് ടീം സ്വയം കുഴി തോണ്ടി . കോച്ചിന്റെ തള്ളയ്ക്കു വിളിച്ച അനെല്കയെ നാട്ടിലേയ്ക് കയറ്റി വിട്ടതില്‍ പ്രധിഷേധിച്ച് പരിശീലനം മുടക്കിയ ഈ ---രന്മാര്‍ അവസാനത്തെ കളിയും പരാജയപ്പെട്ടു പുറത്തായി . ഇതില്‍ ഗല്ലസിന്റെ പങ്കു എടുത്തു പറയേണ്ടിയിരിക്കുന്നു .ഓരോ തോല്‍വിയിലും ഈ താരം വഹിച്ച പങ്കു മഹാനീയമായിരുന്നു ( ഇദ്ദേഹത്തെ ക്യാപ്ടന്‍ ആക്കാതതിലുള്ള പ്രധിഷേധം !!).രിബേരി എന്ന ഒരു കളിക്കാരനോഴികെ ആരും തന്നെ കളിച്ചതുമില്ല .

കളിയില്‍ ജയവും തോല്‍വിയും സ്വാഭാവികം ,പക്ഷെ ഇത്തരത്തില്‍ തരാം താണ നാടകങ്ങള്‍ കളിക്കുന്ന രാജ്യദ്രോഹികളെ ആജീവനാന്തം വിലക്കേണ്ടത് തന്നെയാണ്

2 comments:

  1. ബൂലോകത്തേക്ക് സ്വാഗതം
    ഒരു ബ്ലോഗ്ഗ് ഉണ്ടാക്കി വെച്ചിട്ട് പല്ലിന്‍റെ ഇട കുത്തി മറ്റുള്ളവരെ മണപ്പിക്കാന്‍ ഇരികാണോ?
    ആളു കൊള്ളാലോ
    ഈ ലോകകപ്പ്‌ നെ കുറിച്ച് എന്തിനാ മോനെ ഇത്ര സാഹിത്യം കലര്‍ന്ന ഭാഷയില്‍ വിവരിച്ചു വെറുപ്പിക്കുന്നത്?
    ആ പല്ലിന്‍റെ ഇടയില്‍ നിന്നും കുത്തിയെടുത്തത് അങ്ങട് കൊടുക്കായിരുന്നില്ലേ ഫുട്ബാള്‍ പുലികള്‍ക്ക്?
    കഴിഞ്ഞ ലോകകപ്പില്‍ സിദാന്‍ എന്ത് ചെയ്തുനാ പറഞ്ഞേ?
    സൊന്തം തള്ളേനേം കൂടെപോറപ്പിനെ പറ്റി വേണ്ടാതീനം പറഞ്ഞാല്‍ പിന്നെ വേള്‍ഡ് കപ്പ്‌ ഗ്രൌണ്ട് ആണോ തൃശൂര്‍ റൗണ്ട് ആണോന്നു ആരെങ്കിലും നോക്കുമോ ? കൊടുക്കില്ലേ മോന്തക്കിട്ടൊരു കിക്ക്‌

    ReplyDelete
  2. ഇത് എന്തിനാടോ ഈ വേര്‍ഡ്‌ വേരിഫികാഷനും, കമന്റ്‌ മോടരെഷനും..
    മനുഷ്യനെ ചുറ്റിക്കണ ഓരോ പുലിവാലുകള്‍...

    ReplyDelete