Friday, 10 September 2010

ആദ്യാക്ഷരം

സാഗരതീരത്തെ ഭോജന ശാലയില്‍
 സോമരസത്തിന്‍ ലഹരിയുമായ് 
ചാഞ്ഞു മയങ്ങിയെന്‍ ചാരത്തു നീ
ചന്ദ്രിക പെയ്തൊരാ നീലരാവില്‍

കാറ്റില്‍ നിന്നളകങ്ങള്‍ തെന്നി വീഴുന്നേരം 
കോതിയൊതുക്കിയെന്നംഗുലികള്‍ 
സുന്ദര സ്വപ്നത്തില്‍ നീ പുഞ്ചിരി കൊണ്ടപ്പോള്‍
താരങ്ങള്‍ നാണിച്ചു കണ്ണിറുമ്മി         
    ദൂരെ താരങ്ങള്‍ നാണിച്ചു കണ്ണിറുമ്മി 

മെഴുതിരി ജ്വാല നിന്‍ നുണക്കുഴിക്കവിളിലോ   
പ്രഭ കൊണ്ട് ചന്ദനക്കളമെഴുതി     
ചുംബനം കൊണ്ട് ഞാന്‍ നിന്‍റെ മൂര്‍ധാവില്‍ 
പ്രേമത്തിന്നാദ്യക്ഷരമെഴുതി 
എന്‍ പ്രേമത്തിന്നാദ്യക്ഷരമെഴുതി

4 comments:

  1. സ്കൂള്‍ കാലത്തെ പുസ്തക താളുകളില്‍ എഴുതി വെച്ചത് . ഗോവന്‍ ഫെനി പോലെ സിരകളില്‍ പ്രണയം പതഞ്ഞ കാലം , വേണു നാഗവള്ളി സ്വത്വത്തില്‍ ആവേശിച്ച കാലം .

    ReplyDelete
  2. " താരങ്ങള്‍ നാണിച്ചു കണ്ണിറുമ്മി
    ദൂരെ താരങ്ങള്‍ നാണിച്ചു കണ്ണിറുമ്മി"
    ഇനിയും എഴുതുക ...ആശംസകള്‍ !!!

    ReplyDelete
  3. "മെഴുതിരി ജ്വാല നിന്‍ നുണക്കുഴിക്കവിളിലോ
    പ്രഭ കൊണ്ട് ചന്ദനക്കളമെഴുതി
    ചുംബനം കൊണ്ട് ഞാന്‍ നിന്‍റെ മൂര്‍ധാവില്‍
    പ്രേമത്തിന്നാദ്യക്ഷരമെഴുതി
    എന്‍ പ്രേമത്തിന്നാദ്യക്ഷരമെഴുതി"
    ആദ്യാക്ഷരത്തില്‍ തുടങ്ങി,ഇപ്പോഴും എഴുതിക്കൊടിരിക്കുകയാണോ?
    കൊച്ചു കവിത പ്രേമരോഗത്തിന്റെ തുടക്കം. ഓര്‍ക്കാന്‍,ഓര്‍ത്തു ആസ്വദി ക്കാന്‍ എന്നുമുള്ള ഒരനുഭൂതി.

    ഭാവുകങ്ങള്‍
    ---ഫാരിസ്‌

    ReplyDelete