Monday 1 November 2010

ദൈവത്തിന്‍റെ നോവ്‌

 നസ്രാണിയുടെ പാട്ട് കേട്ട
ദൈവത്തിന്‍റെ  കാതു പൊള്ളി 
പണ്ട് തിയ്യന്റെ പുലയന്റെ പാണന്റെ
പ്രാര്‍ത്ഥന  പൊള്ളിച്ച  കാത്

നോവ്‌ കോമരത്തിന്റെ നാവിലൂടെ
തുപ്പിതെറിച്ച നമ്പൂരിയുടെ വാക്കിലൂടെ 
ചങ്ക് പൊട്ടി കേട്ടു നിന്നു
പാണനും തിയ്യനും പുലയനും .

അവരുറക്കെ പാടി 
ചങ്കു പൊട്ടി പാടി
പാട്ട് കൊണ്ട് കോട്ട കെട്ടി
           ദൈവത്തിന്‍റെ കാതിന്‌
പ്രാര്‍ത്ഥന കൊണ്ട് തേന്‍ പുരട്ടി
            ദൈവത്തിന്‍റെ നോവിന് 

1 comment:

  1. അവഗണനയുടെയും നിഷേധത്തിന്റെയും കയ്പ് ഒരുപാടനുഭവിച്ച തിയ്യനും പാണനും പുലയനും മറ്റു വിശ്വാസികള്‍ക്ക് കൂടി ദൈവത്തെ വിട്ടു കൊടുക്കാന്‍ മുന്‍കൈ എടുക്കണം , നമ്മളെ നൂറ്റാണ്ടുകളോളം അകറ്റി നിര്‍ത്തിയവരെ പോലെ നാമും പ്രവര്‍ത്തിക്കുന്നതില്‍ എന്തര്‍ത്ഥം എന്ന് മനസ്സിലാക്കുക .

    ReplyDelete