കൂട്ട് കിടക്കാന്‍ വന്നതാണവള്‍
വേട്ടനായ്ക്കള്‍ വീടിനു ചുറ്റും പതിയിരുന്ന രാത്രിയില്‍
ഇരുളില്‍ മൂര്‍ച്ചയുടെ തിളക്കം
ഉള്ളില്‍ പകപ്പിന്റെ മുഴക്കം
വാതില്‍ ഇരുമ്പു കൊണ്ട്
ചുവരുകള്‍ കല്ലു കൊണ്ട്
അകത്തിരുന്നോരെന്റെ മനസ്സു മദിര കൊണ്ട്
വാളിന്റെ മിന്നലുള്ളില്‍ മങ്ങിയ നേരം
മനസ്സിലെ തുടലുകളഴിഞ്ഞ നേരം
ഇരുമ്പിന്റെ ബലത്തില്‍
കല്ലിന്റെ ബലത്തില്‍
മദിരയുടെ ബലത്തില്‍
അവളെന്റെ കയ്യില്‍ പിടച്ചു.
നന്ദികേട് ,
പിന്നെയൊരു പശ്ചാത്താപം !!
വേണ്ടിയില്ലായിരുന്നു, അല്ലെ? നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!
ReplyDeleteനന്ദികേടാണോ അതോ വഞ്ചനയാണോ?
ReplyDeleteഅപ്പച്ചാ തെറ്റിദ്ധരിക്കല്ലേ ..എല്ലാം ഭാവനയല്ലേ ..
ReplyDelete@ echumukutty ..നന്ദികേടും വഞ്ചനയും ചിലപ്പോള്‍ ഒന്നു തന്നെയല്ലേ , വാക്കിന്റെ വെറും മേലാപ്പ് മാറ്റി നോക്കുമ്പോള്‍ !!!