Wednesday 29 December 2010

മിസ്സിംഗ്‌ ലിങ്ക് !!? എന്തൂട്ട് മിസ്സിംഗ്‌ ????

  വെള്ളച്ചീരി ബസ്സ്റ്റോപ്പിലാണ് മ്മടെ ശ്രീധരേട്ടന്റെ ചായക്കട . ചായക്കടയോട് ചേര്‍ന്നാണ് കുമാരന്‍റെ ബാര്‍ബര്‍ ഷോപ്പും  വേലുവിന്‍റെ തുന്നക്കടയും .

   ഒരു വൈകുന്നേരമാണ്  സംഭവം , ശ്രീധരേട്ടന്റെ  ചായക്കടയില്‍  കോളേജു കുട്ടപ്പന്‍  ശ്രീധരേട്ടനോടും അയമുട്ടിക്കായോടും  വെടി പറഞ്ഞിരിക്കുമ്പോഴാണ്‌   കയ്യില്‍ രണ്ടു മൂന്നു തടിച്ച പുസ്തകവും പിടിച്ച് മുരളി അങ്ങോട്ട്‌ കയറി വന്നത് ( കോളേജു കുട്ടപ്പന്‍ കോളേജില്‍ പഠിക്കുന്ന ചെക്കനൊന്നുമല്ല ! , പക്ഷെ  നാട്ടിലെ ഏറ്റവും വിവരമുള്ള പുള്ളിയാണെന്നാണ്  ചില നാട്ടുകാരുടെയും ചുരുങ്ങിയത് കുട്ടപ്പന്റെയെങ്കിലും വിചാരം ,  മുരളി കോളേജില്‍ പഠിക്കുന്ന പയ്യന്‍ )
കുട്ടപ്പന്റെ വാലായ  ബിണൂസ് കുമാര്‍ കളിയാക്കി ചിരിച്ചു " ഓന്റ്യാപ്പത്!!!"  (അവന്‍റെയൊരു ജാഡ കാണിക്കല്‍ എന്നര്‍ത്ഥം)
കുട്ടപ്പന്‍ ചോദിച്ചു " എന്താ ചങ്ങായീ അന്‍റെ കയ്യില് ?"
മുരളി പുസ്തകങ്ങളുടെ പേര് പറഞ്ഞു.

കുട്ടപ്പന്‍ പുച്ഛത്തോടെ " ഓ ! ഡോക്കിങ്ങിന്റ്യോ ? ഓനൊക്കെ എന്തറിയാം ? എടോ ഓന്‍ ഡാര്‍വ്വിനെ  താങ്ങി നടക്കാനല്ലാതെ പരിണാമത്തിന്റെ ലിങ്ക് കാണിച്ചു തരാന്‍ പറ്റീട്ടുണ്ടോ ?"
ലിങ്കെന്നു കേട്ടപ്പോള്‍ അയമുട്ടിക്കായും ശ്രീധരേട്ടനും ഞെട്ടി തിരിഞ്ഞു നോക്കി ..
ബിണൂസ് പറഞ്ഞു ," നീ ലിങ്ക് കാണിക്കെടോ ?"
മുരളി പുസ്തകം നിവര്‍ത്തി , എന്നിട്ട് പറഞ്ഞു ." ദാ ഇബടെ നോക്ക് ചങ്ങായീ ,Eomaia"
"എന്ത്?"
"Eomaia എന്നു വെച്ചാല്‍ ഒരു പത്തു കോടി വര്‍ഷം മുന്നേ ഉണ്ടായിരുന്ന ജീവിയാണ് . Placental സസ്തനികളുടെയൊക്കെ മുന്‍ഗാമി "
"അതെങ്ങനാ ലിങ്ക് ആകുന്നത് ?"

The animal is a primitive example of today's dominant mammals. "It's at the very root of this diverse and incredibly important group," . Eomaia 's teeth and ankle-bones mark it out as a member of the group called the Eutheria, rather than a marsupial or one of the egg-laying group called monotremes. But Eomaia probably lacked a placenta, and would have reproduced in a similar way to modern marsupials. Its hips are too narrow to give birth to large young; its babies would have been born at an early stage of development and clung to their mother for shelter and nourishment.]
http://www.nature.com/news/1998/020422/full/news020422-15.html#1 ]

"ന്നാ ദാ , Archaeopteryx ,പക്ഷികളുടെയും ഇഴ ജന്തുക്കളുടെയും ഇടയിലെ ലിങ്ക് .Archaeopteryx  മാത്രമല്ല തൂവ്വലുകളുള്ള ദിനോസരുകളെയും കണ്ടെത്തിയിട്ടുണ്ട്, ദാ ഇബടെ നോക്ക്."



ബിണൂസ് : " ഓ , ഇത്  മ്മടെ ജുറാസിക് പാര്‍ക്കിലെ പക്ഷിയല്ലേ !"
മുരളി : " പക്ഷിയല്ല ബിണൂ , അത് മ്മടെ കുട്ടപ്പന്‍  ചോദിച്ച ലിങ്ക് ആണ്."
               " വേറെ നോക്ക് , Anchiomis Huxleyi ,നാല് ചിറകുള്ള ദിനോസര്‍ "
 കുട്ടപ്പന്‍ തല താഴ്ത്തിയിരുന്നു .
Researchers have found that a 150 million year old "dinobird" fossil, long thought to contain nothing but fossilized bone and rock, has been hiding remnants of the animal's original chemistry. Using the bright X-ray beam of the Stanford Synchrotron Radiation Lightsource, located at the Department of Energy's SLAC National Accelerator Laboratory, an international team of paleontologists, geochemists and physicists has revealed this transformative glimpse into one of the most important fossils ever discovered: theArchaeopteryx, a half-dinosaur/half-bird species.  http://www.pnas.org/content/107/20/9060   ]
A fossil of a bird-like dinosaur with four wings has been discovered in northeastern China. The specimen bridges a critical gap in the transition from dinosaurs to birds, and reveals new insights into the origin evolution of feathers. http://www.nature.com/nature/journal/v461/n7264/full/nature08322.html ]

മുരളി : " ഇനി ഇതാ ഈ ചിത്രങ്ങളൊക്കെ ഒന്നു നോക്കിക്കേ , Eusthenopteron , അതിനു  മ്മടെ തവളപ്പോട്ടിലിന്റെ ലക്ഷണങ്ങളാണ് "

"Ichthyostega , ഈ ജന്തു മീനിന്റെ പോലെ ആണെങ്കിലും വിരലൊക്കെ ഉണ്ട് "

"Acanthostega , ഇതിനു ശ്വാസ കോശം ഉണ്ട് "

"ദാ ഇബടെ നോക്ക് Pandeichthys , Tiktaalik  ഇതിനു കണ്ടോ കഴുത്തൊക്കെ ഉണ്ട് , മൊതലേടെ തല , മീനിന്‍റെ വാല് "




[http://www.nature.com/nature/journal/v455/n7215/full/nature07189.html]


ദേ  ഇബടെ  വേറെ ഒരു  ലിങ്ക്  നോക്കിക്കേ  ..Intermediate between basal amphibians and caecilians    



അയമുട്ടിക്ക : " അമ്പമ്പോ ! "
ശ്രീധരേട്ടന്‍ : " അപ്പൊ ഇതിനാണോ ഇവന്‍ ലിങ്ക് ന്നു പറഞ്ഞത് ?"

മുരളി : " ഇതാ , ഇതൊന്നു നോക്കിക്കേ , ഇതു ഹിപ്പോയില്‍ നിന്നും തിമിംഗലതിലെക്കുള്ള   ലിങ്കുകള്‍ ആണ് "




കുട്ടപ്പന്‍ : " ഇതൊക്കെ വെറുതെ ചിത്രം വരച്ചതല്ലേ ?"
മുരളി : " വെറുതെ വരച്ചതോന്നുമല്ല , ഫോസ്സിലുകള്‍  കിട്ടീട്ടു ണ്ട് , പാക്കിസ്ഥാനീന്നൊക്കെ ".


മുരളി : " വെല്യെ ജന്തുക്കളുടെ കാര്യം മാത്രം പറെണെന്തിനാ  , ദാ അടുത്ത ലിങ്ക് , മ്മടെ ഈ ബാക്ടീരിയങ്ങളെ നോക്ക് . PVC , ഇവറ്റ  സീവേജിലോക്കെ  കാണുന്നതാ , സാധാരണ  ബാക്ടീരിയങ്ങളേക്കാള്‍  വലുത് , പിന്നെ കോശ വിഭജനം പതുക്കെയാണ് "
A common group of bacteria found in acid bogs and sewage treatment plants has provided scientists with evidence of a 'missing link' in one of the most important steps in the evolution of life on Earth -- the emergence of cells with a nucleus containing DNA (eukaryotic cells) . http://www.ucd.ie/news/2010/11NOV10/291110-Sewage-water-bacteria-fills-missing-link-in-early-evolution-of-life-on-earth.html   ]


ബിണൂസ് : " അയ്യോ മുരള്യേട്ടാ  ഇതു ടീവീല് കാണുന്ന വല്യേ ഓന്തല്ലേ  ? "
മുരളി : " അതാണ്‌ കൊമോഡോ ഡ്രാഗന്‍ , ചങ്ങായി ഇന്തോനെഷ്യേല് ആണ് , ഓന്റെയൊരു ബന്ധുവിനെ കിട്ടിയിട്ടുണ്ട് ആഫ്രിക്കേല്ന്ന് , 330 ലക്ഷം വര്‍ഷം പഴക്കംണ്ട് "
University of Alberta researchers have unearthed a mysterious link between bones of an ancient lizard found in Africa and the biggest, baddest modern-day lizard of them all, the Komodo dragon, half a world away in Indonesia .
 http://onlinelibrary.wiley.com/doi/10.1111/j.1475-4983.2010.00994.x/abstract         ]

മുരളി : " ദാ ഇബടെ നോക്കിക്കേ ..ജീവിച്ചിരിക്കുന്ന ഫോസ്സിലുകലായ ലിന്ഗ്വില , ഹോഴ്സ് ഷൂ ക്രാബ് , സീലാകാന്ത് ........പിന്നെ ദാ ലങ്ങ്‌ ഫിഷ്‌ "



" പിന്നെ ദാ മ്മടെ കടലാനയുടെ ബന്ധു Pezosiren , നടക്കുന്ന തിമിംഗലം എന്നോക്കെയാനത്രേ ഇതിനെ ശാസ്ത്രജ്ഞന്‍മാര് വിളിക്കുന്നത്‌ "


http://www.nature.com/nature/journal/v413/n6856/full/413625a0.html ]


" ഇനി നിനക്കെന്താ പറയാനുള്ളത് ? "

കുട്ടപ്പന്‍ : " ഇങ്ങടെ കയ്യില് കൊരങ്ങനും മനുഷ്യനുമായിട്ടു എന്ത് ലിങ്കാ ഉള്ളത് ? "
മുരളി : " ഈ പേജൊന്നു നോക്ക് ചങ്ങായീ ....Apidium , Aegyptopithecus , Proconsul , Pierolapithecus , Ardipithecus , Austraalopithecus , Homo habilis ,H. Erectus ........."
[http://en.wikipedia.org/wiki/List_of_human_evolution_fossils]
[http://en.wikipedia.org/wiki/List_of_transitional_fossils]

കുട്ടപ്പന്‍ ; " ഇന്നാലും ഞാന്‍ സമ്മതിക്കില്ല .താത്വികമായി  ഇതിന്റെയൊക്കെ ഇടയിലും ലിങ്കുണ്ടാകുമല്ലോ , അത് കാണിച്ചു താ ? "
ബിണൂസ് : " അന്നെക്കൊണ്ടു കൊരങ്ങന്‍ മനുഷ്യക്കുട്ടിയെ പ്രസവിക്കുന്നത് കാണിച്ചു തരാന്‍ പറ്റ്വോ ? "

സൈലന്റായിരുന്ന  അയമുട്ടിക്കാ  വയലന്റായി കുട്ടപ്പനെ തല്ലാനോങ്ങി " കള്ളപ്പന്നീ  , ഇനി  നീ  ആ  വാക്ക് മുണ്ടിപ്പോയാ അന്‍റെ അണപ്പല്ല് താഴെക്കെടക്കും . റോട്ട്മ്മല്ക്കൂടെ പെണ്ണുങ്ങള് പോകുമ്പോഴാടാ  ഇങ്ങനത്തെ വാക്ക് പറയണ്  ? . മൊരളി പറഞ്ഞതൊന്നും അന്‍റെ തലേക്കേറീല്ലേ   ? "
  ബഹളം കേട്ട്  ഒടി വന്ന ബാര്‍ബര്‍ കുമാരനും ടൈലര്‍ വേലുവും കൂടി അയമുട്ടിക്കായെ പിടിച്ച് മാറ്റി .

" ഇനി നിനക്ക് വേറേം കാണണമെങ്കില്‍ എന്‍റെ കയ്യിലോന്നുണ്ട് , അത് കാണിച്ചരാം ., അല്ല പിന്നെ !" , അയമുട്ടിക്കാ പിന്നെയും കലി തുള്ളി .
  നാണം കെട്ട കുട്ടപ്പന്‍ തല താഴ്ത്തി ഇറങ്ങിപ്പോയി .
ശ്രീധരേട്ടന്‍ : " ഇനി ഓനെ രണ്ടാഴ്ച ഈ വഴി കാണില്ല . നായൊട്ടു പുല്ലു തിന്നൂംല്ല പൈക്കളെ  തീറ്റിക്കൂംല്ലാച്ചാ   എന്താ ചെയ്യാ? "

( തല്‍ക്കാലം കുട്ടപ്പന്‍ തിരിച്ചു വരും വരെ നമുക്കു കാത്തിരിക്കാം )
( Reference : Richaard dawkins , Nature , Science Daily , Wiley online library )

13 comments:

  1. kollaalo!!!!!!!!!! iniyum varam. facebook profile tharaavo? njan kure bloggers ne parichayappeduthi tharam

    ReplyDelete
  2. there some thing missing ... :)

    interesting post funny and useful
    thanks

    ReplyDelete
  3. @anju , sameer

    നന്ദി ...

    സമീര്‍ , വിശദ വിവരങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ലിങ്കുകള്‍ പരിശോധിക്കുക ..ഡോക്കിന്‍സിന്റെ The Greatest Show On Earth ല്‍ ഇവയെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ട് ..

    ReplyDelete
  4. നന്നായിട്ടുണ്ട്.. കൊള്ളേണ്ടിടത്ത് കൊണ്ടു.

    പക്ഷെ ഇതൊന്നും ഏശാത്തവര്‍ ബൂലോകത്ത് കറങ്ങി നടക്കുന്നത് കാണുന്നുണ്ടാവുലോ.....

    ReplyDelete
  5. സൂപ്പർ വിപിൻ, സൂപ്പർ, അടിപൊളി.

    ഞാൻ ഏതായാലും പത്ത് പോത്തിനെ വാങ്ങാൻ തീരുമാനിച്ചു. ഒരു പത്തുമാസം കട്ടിയിട്ട് പോറ്റും. പുല്ല്, വൈക്കോല്‌, പോരാത്തേന്‌ ഒ കെ കാലിത്തീറ്റയും കൊടുക്കും. പത്തു മാസം കഴിഞ്ഞിട്ടും പോത്ത് ഒട്ടകമായി പരിണമിച്ചില്ലെങ്കിൽ സൃഷ്ടിവാദം ശരി. പരിണമിച്ചാൽ പരിണാമവാദം ശരി. ന്താ.. സമ്മതിച്ചോ?

    ReplyDelete
  6. മിസ്സിംഗ്‌ ഉണ്ട്,തീര്‍ച്ചയായും ഉണ്ട് !! ഹ ഹ അടിപൊളി :)

    ReplyDelete
  7. തലച്ചോറിലാണ്’മിസ്സിങ് ലിങ്’ആയതിനാല്‍ എളുപ്പം പിടികിട്ടൂല്ല.പോരാത്തതിനു കിത്താബില്‍ പറ്റിയ പരാമര്‍ശങ്ങളുമില്ല.എങ്ങ്നെ വിശ്വസിക്കും. കുരങ്ങു കരീമാകുമോ,അമീബ അമീറാകുമോ, ചേ...പോയ് പണിവേറെനോക്ക്.

    ReplyDelete
  8. കൊല്ല് കൊല്ല് ..പക്ഷേ ഇതുകൊണ്ടൊന്നും മറ്റേ ടീംസ് പിന്മാറുമെന്നു കരുതണ്ട..കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാ..
    :-)

    ReplyDelete
  9. kollendidathu kollichikondulla post ayirunnu athu....

    dende kidakkunnu oru cinema post...on the fall of our great director fazil,http://nikhimenon.blogspot.com/2011/02/fall-of-fazil-ii.html

    ReplyDelete