Saturday 18 October 2014

എൻറെ കണ്ണനെ ഞാൻ കൊന്നിരിക്കുന്നു



എന്റെ കണ്ണനെ ഞാൻ കൊന്നിരിക്കുന്നു


കിടപ്പുമുറിയിൽ 
തലയ്ക്കു മുകളിൽ 
അവന്റെ ചിരിയ്ക്കുന്ന മുഖം 
ഇന്നെന്റെ ഉറക്കം  കെടുത്തുന്നു 


വിശ്വാസത്തിന്റെ ഗർഭപാത്രത്തിൽ 
അവളുടെ മണിപ്പെഴ്സിൽ 
ആത്മവിശ്വാസമായ് 
മുഷിഞ്ഞ നോട്ടുകൾക്ക് മേൽ 
അവന്റെ ചിരിയ്ക്കുന്ന മുഖം 

കാമം ഗോവിന്ദനായ് 
അവളുടെ തല തകർക്കുമ്പോൾ 
വിളിപ്പാടകലെ 
ശ്രീകോവിലിൽ 
വിളിച്ചിട്ടും വിളി കേൾക്കാതെ നീ 
മരിച്ചിട്ടും മരിക്കാതെ കിടന്നവളുടെ 
മുഖത്ത് 
മുഷിഞ്ഞ നോട്ടുകൾക്കിടയിൽ നീ 

ഒരു പിടി ചാരമായ്  
ചുമരിൽ നിന്നും 
മനസ്സിൽ നിന്നും 
നിന്നെ ഞാൻ .....

1 comment:

  1. അവിടെ ഞാന് നിണമണിഞ്ഞണിമലര്ക്കുലപ്പൊഴിഞ്ഞൊരുന്നാളുമാടിയിട്ടില്ല കണ്ണാ...

    ReplyDelete