Monday 15 November 2010

നന്ദികേട്‌

കൂട്ട് കിടക്കാന്‍ വന്നതാണവള്‍  
വേട്ടനായ്ക്കള്‍ വീടിനു ചുറ്റും പതിയിരുന്ന രാത്രിയില്‍
ഇരുളില്‍  മൂര്‍ച്ചയുടെ തിളക്കം
ഉള്ളില്‍ പകപ്പിന്റെ മുഴക്കം

വാതില്‍ ഇരുമ്പു കൊണ്ട്
ചുവരുകള്‍ കല്ലു കൊണ്ട്
അകത്തിരുന്നോരെന്റെ മനസ്സു മദിര കൊണ്ട്

വാളിന്‍റെ മിന്നലുള്ളില്‍ മങ്ങിയ നേരം
മനസ്സിലെ തുടലുകളഴിഞ്ഞ നേരം

ഇരുമ്പിന്‍റെ ബലത്തില്‍
കല്ലിന്‍റെ  ബലത്തില്‍
മദിരയുടെ ബലത്തില്‍
അവളെന്‍റെ കയ്യില്‍ പിടച്ചു.

നന്ദികേട്‌ ,
പിന്നെയൊരു പശ്ചാത്താപം !!

3 comments:

  1. വേണ്ടിയില്ലായിരുന്നു, അല്ലെ? നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!

    ReplyDelete
  2. നന്ദികേടാണോ അതോ വഞ്ചനയാണോ?

    ReplyDelete
  3. അപ്പച്ചാ തെറ്റിദ്ധരിക്കല്ലേ ..എല്ലാം ഭാവനയല്ലേ ..
    @ echumukutty ..നന്ദികേടും വഞ്ചനയും ചിലപ്പോള്‍ ഒന്നു തന്നെയല്ലേ , വാക്കിന്റെ വെറും മേലാപ്പ് മാറ്റി നോക്കുമ്പോള്‍ !!!

    ReplyDelete